Breaking News

യുണൈറ്റഡ് കസബ ഓപ്പൺ ഫുട്ബോൾ ടൂർണമെന്റ് ; മഹാത്മ കുറ്റിത്താനി ജേതാക്കൾ


വള്ളിക്കടവ് :കോവിട് നൽകിയ ഇടവേളക്ക് ശേഷം മലയോരത്തെ കായിക പ്രേമികളിൽ ആവേശം സൃഷ്ടിച്ചുകൊണ്ട് യൂണിറ്റെഡ് കസബ സ്പോർട്സ് ക്ലബ്‌ന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ മഹാത്മ കുറ്റിത്താനി സ്പോർട്സ് ക്ലബ്‌ "z" ജേതാക്കളായി.ഒന്നാം സമ്മാനമായ മൂവായിരത്തി ഒന്ന് രൂപയും ട്രോഫിയും ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ നാഷണൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ ജേതാക്കൾക്ക്  കൈമാറി.രണ്ട് ദിവസമായി വള്ളിക്കടവ് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ നടന്നു വന്ന ഫുട്ബോൾ മാമങ്കo സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. റണ്ണേഴ്സ് ടീമായ മഹാത്മ കുറ്റിത്താനി "സി "ടീമിന്  പൊതു പ്രവർത്തകൻ സുബിത് ചെമ്പകശേരി സമ്മാനം കൈമാറി.മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.ഇനിയും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും, മലയോരത്തെ കായിക പ്രേമികളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്ന് സംഘടക സമിതി അംഗങ്ങൾ ആയ രമേശൻ, ആൽബിൻ, ജോസഫ് പന്തലാടി, നവാസ് എന്നിവർ പറഞ്ഞു.

No comments