Breaking News

1707 അധ്യാപകർ വാക്സിനെടുത്തിട്ടില്ല; കൂടുതൽ മലപ്പുറത്ത്; വാശി കാണിക്കരുത്: മന്ത്രി


വാക്സീന്‍ സ്വീകരിക്കാന്‍ മടിക്കുന്ന അധ്യാപകരുടെ പേരുകള്‍ വൈകാതെ പ്രസിദ്ധികരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂള്‍ തുറന്നതിനുശേഷം ഗൗരവമായ ഒരു പ്രശ്നം പോലും ഉണ്ടായിട്ടില്ല. അധ്യാപകരും അനധ്യാപകരും വാക്സീന്‍ സ്വീകരിക്കണമെന്നാണ് മാര്‍ഗരേഖ. കുട്ടികളുടെ ആരോഗ്യമാണ് പ്രധാനം. ആരും വാശി കാണിക്കരുത്.

വാക്സീനെടുക്കാത്ത അധ്യാപകരും അനധ്യാപകരുമടക്കം 1707 പേരാണുള്ളത്. ഹൈസ്കൂള്‍, യുപി, എല്‍പി: 1066. ഹയര്‍ സെക്കന്‍ഡറിയില്‍ 200 അധ്യാപകര്‍, അനധ്യാപകര്‍ 23. തിരുവന്തപുരം 110, കൊല്ലം 90, പത്തനംതിട്ട 51, ആലപ്പുഴ 89, കോട്ടയം 74, എറണാകുളം 106, കണ്ണൂര്‍ 90. ഏറ്റവും കൂടുതല്‍ മലപ്പുറത്ത് 201. രണ്ടാമത് തൃശൂര്‍ 124. കോഴിക്കോട് 151, പാലക്കാട് 61, വയനാട് 29.

നിർദേശം പാലിച്ചില്ലെങ്കില്‍ അധ്യാപകർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കേണ്ടി വരും. ഡോക്ടറുടെ രേഖയോ ആർടിപിസിആർ േരഖയോ ഇവര്‍ ഹാജരാക്കണം. ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചതായും മന്ത്രി വിശദീകരിച്ചു. സ്പെഷല്‍ സ്കൂളുകള്‍ എട്ടാം തീയതി തുറക്കും. പൊതുവിദ്യാലയങ്ങളിെല ഭിന്നശേഷിക്കാര്‍ക്കും സ്കൂളിലെത്താം.

ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ യൂണിഫോം ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

No comments