Breaking News

മാലിന്യ മുക്ത കേരളത്തിനായി ഐ.എഫ്.എസ് ഇ. ബളാൽ പഞ്ചായത്തിൽ പത്താം വാർഡ്തല ഉദ്ഘാടനം മെമ്പർ മോൻസി ജോയി നിർവ്വഹിച്ചു


വെള്ളരിക്കുണ്ട്: മാലിന്യങ്ങൾ തെരുവോരങ്ങളിൽ എത്താതെ ഉറവിടങ്ങളിൽ സoസ്കരിക്കരിച്ചു മാലിന്യ രഹിത കേരളത്തിന് നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ബളാൽ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ മോൻസി ജോയി പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ പ്രാധാന്യം നൽകുന്ന മാലിന്യ സംസ്കാരണ പദ്ധതി നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തതോടെ ഏറ്റെടുക്കേണ്ടതുണ്ട്.
നൂതന യൂറോപ്യൻ ഇനോക്കുലം ബാക്ടീരിയൽ ടെക്നോളജിയുമായി ജൈവമാലിന്യങ്ങളെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ഐ.എഫ്.എസ്. ഇ (ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്) നടപ്പാക്കുന്ന പദ്ധതിയുടെ വാർഡ് തല ഉൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അവർ മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ പുറം തള്ളുന്ന ശീലത്തിനെതിരെ സാമൂഹ്യ അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. മാലിന്യ രഹിത കേരളത്തിനായി നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന്റെ പ്രവർത്തനത്തിൽ എന്റെ എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും അവർപറഞ്ഞു.


അംഗൺവാടി ടീച്ചർ ആശ ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എഫ് എസ് ഇ വെള്ളരിക്കുണ്ട് താലൂക്ക് കോർഡിനേറ്റർ എം. കുഞ്ഞിരാമൻ
പദ്ധതിയെയും IFSEയെയും പറ്റി അവ ധരിപ്പിച്ചു ഗ്രാമ സേവികമാരായ ശ്രീജ സി.എ, മനീഷ രാജേഷ് എന്നിവർ പദ്ധതി സാങ്കേതികമായി സ്ഥാപിച്ചു സംസാരിച്ചു IFSE 10 ആം വാർഡ് ഗ്രാമ സേവിക ശ്രീജ സുരേഷ് സ്വാഗതവും 9 ആം വാർഡ് ഗ്രാമ സേവിക മനീഷ രാജേഷ് നന്ദിയും പറഞ്ഞു




No comments