Breaking News

ചിറ്റാരിക്കാൽ ജെ സി ഐ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ ഉദ്ഘാടനം ചെയ്തു

ചിറ്റാരിക്കാൽ: ജെസി ഐ ചിറ്റാരിക്കാലിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്  ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ വെള്ളിയേപ്പള്ളി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡണ്ട് ഷാജി മാത്യു, സോൺ പ്രസിഡണ്ട് സമീർ കെ റ്റി ,സോൺ വൈസ് പ്രസിഡണ്ട് ജിതിൻ.കെ ക, ജിതിൻ ജോർജ്, എന്നിവർ സംസാരിച്ചു.ചടങ്ങിൽ പ്രസിഡണ്ട് ജിജോ പി ജോസഫ് അധ്യക്ഷനായി.പ്രോഗ്രാം ഡയറക്ടർ ജോസഫ് തോമസ് സ്വാഗതവും, സെക്രട്ടറി റാഫി വിൻസൻ്റ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് മലയോരത്തെ ഗാന രചയിതാവ് അജീഷ് പുഴക്കരയുടെ അഞ്ചാമത്തെ ഗാനത്തിൻ്റെ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ നിർവ്വഹിച്ച് അദ്ദേഹത്തെ ആദരിച്ചു.കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ത്ലറ്റിക് മത്സരത്തിൽ നൂറ്, ഇരുന്നൂറ് മീറ്റർ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ സക്കറിയാസ് അടിച്ചിലാമാക്കലിലെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.

No comments