6 വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും പിരിയുന്ന ബളാൽ പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് മെറിൻജോസിന് ഭരണസമിതി അംഗങ്ങൾ യാത്രയയപ്പ് നൽകി
വെള്ളരിക്കുണ്ട് : ആറു വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും പിരിയുന്ന ബളാൽ പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് മെറിൻ ജോസിന് ഭരണസമിതി അംഗങ്ങൾ യാത്രയയപ്പ് നൽകി.
വിദേശത്ത് മറ്റൊരു ജോലി ലഭിച്ചതിനാലാണ് മെറിൻ ബളാൽ പഞ്ചായത്തിലെ ജോലി രാജി വെച്ചത്.
ടെക്നിക്കൽ അസിസ്റ്റന്റ് എന്നതിലുപരി പഞ്ചായത്തിലെ എല്ലാ പ്രവർത്തങ്ങളിളും വ്യക്തി മുദ്രചാർത്തിയ മെറിൻ ജോസ് ഏവർക്കും സ്വീകാര്യയായിരുന്നു.
കോവിഡ് കാലത്ത് പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും മെറിൻ പ്രവർത്തിച്ചിരുന്നു.
ബളാൽ പഞ്ചായത്ത് ഓഫീസിൽ നടന്ന യാത്രയയപ്പ് ചടങ്ങ് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.ടെക്നിക്കൽ അസിസ്റ്റന്റ് എന്നതിലുപരി പഞ്ചായത്തിലെ തൂപ്പുജോലി വരെ ചെയ്യാൻ മടി കാണിക്കാത്ത ഒരു ജീവനക്കാരി ആയിരുന്നു മെറിൻ ജോസ് എന്നും ബളാൽ പഞ്ചായത്ത് മെറിൻ ജോസിന്റെ നല്ല പ്രവർത്തനങ്ങൾ എന്നും ഓർക്കുമെന്നും പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.
പൊന്നാട അണിയിച്ചു ആദരിച്ച ശേഷം പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് മെറിൻ ജോസിന് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ, ടി. അബ്ദുൾ കാദർ. പി. പത്മാവതി,പഞ്ചായത്ത് അംഗങ്ങൾ ആയ ദേവസ്യ തറപ്പേൽ,വിനു കെ. ആർ. ജോസഫ് വർക്കി. പി. സി. രഘു നാഥൻ നായർ. കെ. വിഷ്ണു. സന്ധ്യ ശിവൻ. ബിൻസി ജെയിൻ. മോൻസി ജോയി, ശ്രീജ രാമചന്ദ്രൻ. എം. അജിത. ജെസ്സി ചാക്കോ.ജോണി ജോസഫ്. റോബിൻ പി. സി. എന്നിവർ പ്രസംഗിച്ചു.
No comments