മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാസർഗോഡ് ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു
കാസർകോട്: മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാസറഗോഡ് ബ്രാഞ്ച് ബാങ്ക് റോഡ് സിറ്റി സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു. സൊസൈറ്റി പ്രസിഡണ്ട് രാഹുൽ ചക്രപാണി ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി സിഇഒ സണ്ണി എബ്രഹാം അധ്യക്ഷത വഹിച്ചു, വാർഡ് കൗൺസിലർ പവിത്ര കെ ജി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി നാഗേഷ് ഷെട്ടി, ഏരിയ മാനേജർ ജയകുമാർ, ദീപുമോൻ ജോസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്രാഞ്ച് ഇൻചാർജ് വിനു നന്ദി രേഖപ്പെടുത്തി.
No comments