വെള്ളരിക്കുണ്ടിൽ നടന്ന യോഗത്തിൽ കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറിയായി (ഓഫീസ് ചാർജ്) പ്രിൻസ് ജോസഫിനെ തിരഞ്ഞെടുത്തു
വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറിയായി ( ഓഫീസ് ചാർജ്) പ്രിൻസ് ജോസഫിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് വച്ച് നടന്ന യോഗത്തിലാണ് ഐക്യകണ്ഠേന പ്രിൻസ് ജോസഫിനെ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കേരള യൂത്ത് ഫ്രണ്ട് മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്നു. നിലവിൽ വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി അംഗം വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യുപി സ്കൂൾ പി ടി എ പ്രസിഡന്റ് ഗാന്ധിഭവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രി വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു
No comments