ഭീമനടി: പഞ്ചായത്തിന് കീഴിൽ വരുന്ന ഇലക്ട്രിക് വർക്കുകൾ ഇലക്ട്രിക്കൽ വയറിങ് ലൈസനുള്ളവർക്ക് ടെൻഡർ നടപടികളിലൂടെ നൽകണമെന്ന് ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സിഐടിയു ഭീമനടി ഏരിയ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഭീമനടി ഇഎംഎസ് മന്ദിരത്തിൽ സിഐടിയു എരിയാ സെക്രട്ടറി കെ എസ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സി കെ രാജൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ടി പി ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി വി പവിത്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിൻസെന്റ് കുര്യൻ (പ്രസിഡന്റ്), എ സുധീഷ് കുമാർ (സെക്രട്ടറി ), സി കെ രാജൻ (ട്രഷറർ).
No comments