ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്കിൽ കിസാൻ മേള സംഘടിപ്പിച്ചു പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു
പരപ്പ: കൃഷിവകുപ്പ് സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് കിസാൻ മേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷനായി. കാർഷിക ഉൽപ്പനങ്ങളുടെ പ്രദർശനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണി ഉദ്ഘാടനം ചെയ്തു.കൃഷി ഡപ്യൂട്ടി ഡയറക്ടർ മഞ്ജുള മുരളീകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, പി വി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, കെ മാധവൻ നായർ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് പി ഡി ദാസ് ക്ലാസെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡി എൽ സുമ സ്വാഗതവും, ബളാൽ കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു
No comments