Breaking News

പാസഞ്ചർ അസോസിയേഷൻ ഇടപെടൽ ഫലം കണ്ടു ; മലയോരത്തിന് പുതുവത്സര സമ്മാനവുമായി KSRTC മാലോം - ചെറുപുഴ സർവ്വീസ് ആരംഭിച്ചു


മാലോം : മലയോരത്തെ യാത്രക്കാർക്ക് പുതുവത്സര സമ്മാനമായി KSRTC മാലോം - ചെറുപുഴ സർവ്വീസ് ആരംഭിച്ചു.  വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി യാത്രക്കാർക്ക് ഏറെ ആശ്വാസകരമായി മലയോര ഹൈവേ വഴിയുള്ള ഈ സർവ്വീസുകൾ മാറും. രാവിലെ 8:20 ന് ചിറ്റാരിക്കാലിൽ നിന്ന് മാലോത്ത് എത്തുന്ന ബസ്സ് ,9 മണിക്ക് ചെറുപുഴയ്ക്ക് തിരിക്കും.  10 മണിക്ക് ചെറുപുഴ നിന്ന് മടങ്ങി മാലോത്ത് നിന്ന് 10:50 ന് ചിറ്റാരിക്കാലിലേക്ക് തിരിക്കും വിധമാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിൽ കൂടുതൽ KSRTC സർവീസുകൾ  ആരംഭിക്കുന്നതിനു ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാർലിൻ ജോർജ് കടവൻ,ജോയൽ ,ജോജി പുല്ലാഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കടക്കം നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളജിലേക്കും മറ്റു ആശുപത്രികളിലേക്കും യാത്ര ചെയ്യുന്ന രോഗികൾ അടക്കമുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാം വിധമാണ് പുതിയ KSRTC സർവ്വീസ് .


No comments