Breaking News

ഭീമനടി കുറുഞ്ചേരി മോഡേൺ ആർട്സ് & സ്പോട്സ് ക്ലബും, എകെജി സ്മാരക വായനശാല& ഗ്രന്ഥാലയവും ചേർന്ന് 'പ്രതീക്ഷ 2022' പുതുവത്സരാഘോഷം നടത്തി


ഭീമനടി: കുറുഞ്ചേരി മോഡേൺ ആർട്സ് ആൻഡ് സ്പോട്സ് ക്ലബും കുറുഞ്ചേരി എകെ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയവും ചേർന്ന് പുതുവത്സരാഘോഷം ' പ്രതീക്ഷ 2022 ' സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ടി വി രാജീവൻ ഉദ്ഘാടനം ചെയ്തു. എ കെ ജി വായനശാല പ്രസിഡന്റ് എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. വായനശാല സെക്രട്ടറി പി കെ രമേശൻ, സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് കെ സുബീഷ് സ്വാഗതവും സെക്രട്ടറി അമൽ ദേവ് നന്ദിയും പറഞ്ഞു. ബാലവേദി കുട്ടികളുടെ കലാപരിപാടികളും നടന്നു.പുതുവത്സര കേക്ക് മുറിച്ചും , പ്രതീക്ഷയുടെ മെഴുകുതിരി തെളിയിച്ചും സർക്കാർ അനുവദിച്ച സമയത്തിനുള്ളിൽ തന്നെ ആഘോഷപരിപാടികൾ സമാപിച്ചു.

No comments