Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു പ്രസിഡണ്ട് പി.ശ്രീജ ഉൽഘാടനം ചെയ്തു


അട്ടേങ്ങാനം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്  2022-23 വാര്‍ഷിക പദ്ധതിയോടനുബന്ധിച്ച്     15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള ഉപപദ്ധതി അംഗീകാരത്തിനുള്ള  വികസന സെമിനാര്‍  പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ വെച്ച് നടന്നു. യോഗത്തിന് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീജ പി വികസന സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ‍ര്‍പേഴ്സണ്‍ ശ്രീമതി.ശൈലജ കെ കരട് പദ്ധതി അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ‍ര്‍പേഴ്സണ്‍ ശ്രീമതി.രജനി കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ‍ര്‍മാന്‍ പി.ഗോപാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ‍ര്‍പേഴ്സണ്‍ ശ്രീമതി.ജയശ്രീ എന്‍ എസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.ശ്രീലത, ഗ്രാമപഞ്ചായത്ത് റിസോഴ്സ് പേഴ്സണ്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

No comments