'ജില്ലയിലെ മുഴുവൻ പിന്നോക്ക ജനതയുടെയും പ്രശ്നങ്ങൾ പഠിക്കണം': അഖില കേരള യാദവസഭ കാസർഗോഡ് ജില്ല പ്രതിനിധി സമ്മേളനം സമാപിച്ചു
കാഞ്ഞങ്ങാട്: അഖില കേരള യാദവ സഭ കാസർഗോഡ് ജില്ലാ പ്രതിനിധി സമ്മേളനം കോവിഡ് മാനദണ്ഡം പാലിച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് വയലപ്രം നാരായണൻ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി അഡ്വ എം. രമേശ് യാദവ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജില്ലാ താലൂക്ക് ഭാരവാഹികളായ ശിവരാമൻ മേസ്ത്രി, ഉദയകുമാർ, വിശ്വനാഥൻ മലയക്കോൾ, ബാലകൃഷ്ണ യാദവ്, നാരായണൻ ബദിയടുക്ക, കമലാക്ഷൻ മുന്നാട് , നന്ദകുമാർ വെള്ളരിക്കുണ്ട് , ബാബു കുന്നത്ത് , അരവിന്ദാക്ഷൻ എ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.യം. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ബാബു മാണിയൂർ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും, അരവിന്ദാക്ഷൻ വരവ് ചിലവ് കണക്കും രാജീവൻ തോട്ടത്തിൽ നന്ദിയും പറഞ്ഞു.
ജില്ലയിലെ സമുദായ ക്ഷേത്രമായ പണയക്കാട് ഭഗവതീ ക്ഷേത്രത്തിൻ്റെ കൈവശത്തിലും അധീതയിലുമുള്ള ക്ഷേത്ര ഭുമി അനധികൃതമായി കൈവശപ്പെടുത്തി ക്ഷേത്ര പ്രവർത്തനക്കൾക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ തൽപ്പരകക്ഷികളുടെ സ്വാധീനമുപയോഗിച്ച് നിർമ്മാണം നടത്തുകയും ചെയ്യുന്ന നടപടിയെ അഖില കേരള യാദവ സഭ കാസർഗോഡ് ജില്ലാ പ്രതിനിധി സമ്മേളനം ശക്തമായി അപലപിക്കുകയും ക്ഷേത്ര ഭൂമി സംരക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ജില്ലാ കമിറ്റി ഭാരവാഹികളായി കെ.യം.ദാമോദരൻ (ജില്ലാ പ്രസിഡണ്ട്), അശോകൻ ടി.വി, ജയശ്രീ മാധവൻ (വൈസ്.പ്രസിഡണ്ട്), '
ബാബു മാണിയൂർ (സെക്രട്ടറി), രാജീവൻ തോട്ടത്തിൽ, പ്രവീൺ കെ, ദാമോദരൻ കരിമ്പിൽ, (ജോ. സെക്രട്ടറി) അരവിന്ദാക്ഷൻ എ (ട്രഷറർ) പി.ബാലകൃഷ്ണൻ, കെ.വി.മോഹനൻ, ബാബു കുന്നത്ത്, കുടുംബൂർ കൃഷ്ണൻ, മാധവൻ ടി, ബാലകൃഷ്ണൻ പ്രാന്തൻകാവ്, മധു വട്ടിപ്പുന്ന, ഗംഗാധരൻ ടി.വി (എക്സി. അംഗങ്ങൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
No comments