Breaking News

കുട്ടികൾക്കായി ദേശീയ ചിത്രരചനാ മത്സരം. ജില്ലാ തല മത്സരങ്ങൾ ജനുവരി 22 ന്


ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ ആഹ്വാനപ്രകാരം കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനുവരി 22ന് ജില്ലാ തലത്തിൽ കുട്ടികൾക്കായി ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കും. കാസർഗോഡ് ജില്ലാതല മത്സരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പുതിയ ബസ്സ്റ്റാൻഡിന് സമീപമുള്ള കാസർകോട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം  അറിയിച്ചു.


5 മുതൽ 9 വരെ പ്രായമുള്ള കുട്ടികൾ വൈറ്റ് ഗ്രൂപ്പിലും, 10 -16 പ്രായത്തിലുള്ള കുട്ടികൾ ഗ്രീൻ ഗ്രൂപ്പിലും റജിസ്റ്റർ ചെയ്യണം. ഭിന്നശേഷിക്കാരായ അഞ്ച് മുതൽ പത്ത് വരെ പ്രായമുള്ള കുട്ടികൾ യെല്ലോ ഗ്രൂപ്പിലും, 11 മുതൽ 18 വരെയുള്ള കുട്ടികൾ റെഡ് ഗ്രൂപ്പിലും റജിസ്റ്റർ ചെയ്യണം. നാലു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ സംസ്ഥാനതല മത്സരങ്ങളിലേക്കും സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ ദേശീയ ചിത്രരചനാ മത്സരത്തിലേക്കും പരിഗണിക്കും. ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയിക്ക് 18 വയസ്സ് പൂർത്തിയാകുന്നത് വരെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്കോളർഷിപ്പ് നൽകും.  വിജയികൾക്ക് ക്യാഷ് അവാർഡ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. മത്സരാർത്ഥികൾ 20 നകം  9961001616 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.  പരിപാടിയുടെ  സംഘാടകസമിതി രൂപീകരണയോഗം  ജനുവരി 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്.

No comments