Breaking News

ഫോണിൽ കളിച്ചതിന് അഞ്ച് വയസുകാരനെ പിതാവ് തല്ലിക്കൊന്നു


ന്യൂഡൽഹി: ഫോണിൽ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു. ഗ്യാൻ പാണ്ഡെ(5)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ​ഗ്യാന്റെ പിതാവ് ആദിത്യ പാണ്ഡെ (27) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് ഡൽഹിയിലെ ഖാൻപുരിലാണ് ദാരുണ സംഭവം.മൊബൈൽ ഫോണിൽ കളിക്കുന്നത് നിർത്താൻ ​ഗ്യാനിനോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുസരിക്കാതെ ഫോണിൽ കളി തുടർന്നു. കുപിതനായ പ്രതി ആദിത്യ കുട്ടിയെ ക്രൂരിമായി മർദ്ദിച്ചു. അമ്മ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദ്ദനം തുടർന്നു. കുട്ടിയെ അമ്മയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ പലഭാഗത്തും മർദനമേറ്റ പാടുകളുണ്ട്. കേസിൽ അമ്മയെ ചോദ്യം ചെയ്യും. ദമ്പതികൾക്ക് 3 വയസ്സുള്ള മകൾ കൂടിയുണ്ട്.

No comments