ഡി വൈ എഫ് ഐ ബളാൽ മേഖലാ സമ്മേളനം ഫെബ്രുവരി 6ന് സംഘാടക സമിതി രൂപീകരണയോഗം എളേരി ബ്ലോക്ക് പ്രസിഡന്റ് സി.വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ബളാൽ: ഡി വൈ എഫ് ഐ ബളാൽ മേഖലാ സമ്മേളനം ഫെബ്രുവരി 06 ഞായറാഴ്ച രാവിലെ 10 മണി മുതൽ ധീരജ് നഗർ (ബളാൽ കമ്മ്യൂണിറ്റി ഹാളിൽ) നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്വാഗത സംഘരൂപീകരണയോഗം ബളാൽ കുഞ്ഞാലി സ്മാരക മന്ദിരത്തിൽ നടന്നു. DYFI എളേരി ബ്ലോക്ക് പ്രസിഡന്റ് സി.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു, പി അജിത് അധ്യക്ഷതവഹിച്ചു, രമ്യ കെ കെ സ്വാഗതം പറഞ്ഞു , ഇ.ജെ. ജേക്കബ് ചെയർമാനും, രമ്യ കെ.കെ. കൺവീനറുമായ 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. സാബു കെ. സി, ജോസഫ് രാജു, പി.കെ. രാമചന്ദ്രൻ, വി.പ്രശാന്ത്, സി ദാമോദരൻ, സണ്ണി മങ്കയം, എന്നിവർ സംസാരിച്ചു വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായി, സി രാമകൃഷ്ണൻ, പ്രശാന്ത് വി, പി കെ രാമചന്ദ്രൻ, എന്നിവരെയും കൺവീനർമാരായി ഷാജി ബളാൽ, രാധാകൃഷ്ണൻ കാരയിൽ, വിനോദ് എന്നിവരെയും തെരഞ്ഞെടുത്തു
No comments