മലയോരത്തെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന വരക്കാട്ടെ കെ.വി കുഞ്ഞിക്കേളുവിന്റെ ഏഴാം ചരമവാർഷികദിനം ആചരിച്ചു
ഭീമനടി: വരക്കാട് കാനാകുഞ്ഞികൃഷ്ണൻ സ്മാരക ഗ്രന്ഥാലയത്തിന്റെയും, പി എ സി വരക്കാടിന്റെയും സ്ഥാപകനേതാവും, മലയോര മേഖലയിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വരക്കാട്ടെ കെ വി കുഞ്ഞിക്കേളുവിന്റെ ഏഴാം ചരമവാർഷികദിനം കാനാകുഞ്ഞികൃഷ്ണൻ സ്മാരക ഗ്രന്ഥാലയത്തിന്റെയും, പി എ സി യുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. വരക്കാട് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം പി കെ മോഹനൻ ഉദ്ഘാടനം ചെയ്തു .എം തമ്പാൻ അധ്യക്ഷനായി.എ അപ്പുക്കുട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി. എം എൻ രാജൻ, കെ ജാനകി, വി വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പി കെ പ്രഭാകരൻ സ്വാഗതവും, കയനി ജനാർദനൻ നന്ദിയും പറഞ്ഞു.
No comments