Breaking News

റബ്ബറിനെ സ്വാഭാവിക കാർഷിക വിളയായി പ്രഖ്യാപിക്കണം: കേരള കോൺഗ്രസ് (എം) ബളാൽ മണ്ഡലം പതിനാലാം വാർഡ് കമ്മറ്റി



വെള്ളരിക്കുണ്ട്: റബറിനെ വ്യവസായ ഉൽപ്പന്നമാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ റബ്ബർ സ്പൈസ് ബില്ലുകളിലെ  നിർവചനം പിൻവലിച്ച് റബറിനെ സ്വാഭാവിക കാർഷികവിളയായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) ബളാൽ മണ്ഡലം പതിനാലാം വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു. വാർഡ് തല സമ്മേളനവും തെരഞ്ഞെടുപ്പും ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപറമ്പിൽ ഉദ്ഘാടനം ചെയ്തു.തോമസ് പാലമറ്റം  അധ്യക്ഷതവഹിച്ചു. ജോയി മൈക്കിൾ, ബിജു തുളിശ്ശേരി ,ജോസ് കാക്കക്കൂടുങ്കൽ, ടോമി മണിയൻതോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.  ജോൺസൺ കൊട്ടുകാപ്പള്ളി സ്വാഗതവും മനോജ് ഒറീത്തായിൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ; പ്രസിഡണ്ട് ജോൺസൺ  കൊട്ടുകാപ്പള്ളി, വൈസ് പ്രസിഡണ്ട്മാർ ജോസഫ് വടക്കേ മുറിയിൽ, തോമസ് കേളമoഗലം, സെക്രട്ടറിമാർ ജോഷ്ജോ ഒഴുകയിൽ, മനോജ് ഒറീത്തായിൽ, ട്രഷറർ കുര്യൻ തെക്കേക്കണ്ടത്തിൽ, വാർഡ് കമ്മറ്റി അംഗങ്ങൾ ആയി ജോർജ് പാലയ്ക്കൽ, ജോയൻ മണ്ണൂർ, തോമസ് വടയാറ്റു കുന്നേൽ, അഗസ്റ്റ്യൻ ഈറ്റക്കൽ, ബെന്നി കലയoകണ്ടത്തിൽ, ജോസ് കളരിക്കൽ എന്നിവരെ തെരഞ്ഞെടുത്തു.

No comments