Breaking News

ജൈവ പച്ചക്കറി കൃഷിയുമായി അമ്പലത്തറ ആനക്കല്ല് ഗോവിന്ദൻ സ്മാരക വായനശാല


അമ്പലത്തറ: ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി സി.പി.ഐ.എം ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വന്ദന.ടി.പി. അദ്ധ്യക്ഷയായി. പി.നാരായണൻ, പി.അപ്പക്കുഞ്ഞി, ടി.കെ.പുരുഷോത്തമൻ, ദിവ്യേഷ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു.

No comments