Breaking News

'കേരളത്തിൽ പുരനിറഞ്ഞ പുരുഷന്മാരുടെ എണ്ണം വർദ്ധിക്കുന്നു' കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ & ഏജന്റ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ കാഞ്ഞങ്ങാട് സംസ്ഥാന സെക്രട്ടറി കെ.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: പുരനിറഞ്ഞ് പുരുഷന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി എലൈറ്റ് ടൂറിസ്റ്റ് ഹോം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജന്‍സികളുടെയും യോഗം ഉദ്ഘാടനം ചെയ്ത് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എം രവീന്ദ്രന്‍ പറഞ്ഞു. സാധാരണ കൂലിപണിയെടുക്കുന്നതും പ്രൈവറ്റ് സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നതുമായ പുരുഷന്മാര്‍ക്ക് അനുയോജ്യമായ വധുവിനെ കണ്ടെത്തിയെടുക്കാന്‍ സാധിക്കുന്നില്ല. വധുവിനെ കണ്ടെത്താന്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അതോടൊപ്പം കൊറോണ വന്നതിനു ശേഷം ഒട്ടുമിക്ക മേഖലകളും ഓണ്‍ലൈനിലേക്ക് മാറി അതിലൂടെ വിവാഹമേഖലയും ഓണ്‍ലൈനിക്കും സോഷ്യല്‍ മീഡിയകളിലേക്കും കൂടുതലായി മാറുകയും ചെയ്തതിലൂടെ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി കാസര്‍ഗോഡ് ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന കമ്മിറ്റിയോട് ഉചിതമായ നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സുനില്‍കുമാര്‍ .സി സ്വാഗതവും ജില്ല പ്രസിഡന്റ് കെ. ബിന്ദു അധ്യക്ഷതയും വഹിച്ചു. ആശംസ നേര്‍ന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ടി.വി.ബാലകൃഷ്ണന്‍ , കെ.സുധാകരന്‍, കണ്ണൂര്‍ ജില്ല പ്രസിഡന്റ് ജോയി കാപ്പില്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.വി. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. പി.കൃഷ്ണന്‍ നന്ദി പറഞ്ഞു.


കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്‍ 2022-23 വര്‍ഷത്തെ കാസര്‍ഗോഡ് ജില്ല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്:സുരേഷ്കുമാര്‍ പി, വൈ: പ്രസിഡന്റ് ബാലകൃഷ്ണന്‍.ടി.വി, സെക്രട്ടറി :മുരളീധരന്‍ കെ , ജോ : സെക്രട്ടറി : ബിന്ദു.കെ , ട്രഷറര്‍: കൃഷ്ണന്‍.പി, സംസ്ഥാന കമ്മിറ്റി അംഗം: സുനില്‍കുമാര്‍സി

No comments