Breaking News

എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐയുടെ നേതൃത്വത്തിൽ ചുള്ളിക്കര ടൗൺ കേന്ദ്രീകരിച്ച് ശുചിത്വ പരിശോധനയും കോവിഡ് ബോധവത്കരണ ക്യാമ്പയിനും നടത്തി


ചുള്ളിക്കര: എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജിഷ പി കെ യുടെ നേതൃത്വത്തിൽ ചുള്ളിക്കര ടൌൺ കേന്ദ്രീകരിച്ചു വ്യാപാര സ്ഥാപനങ്ങളിൽ ശുചിത്വ  പരിശോധനയും കോവിഡ് ബോധവത്കരണ ക്യാമ്പയിനും നടത്തി. ഇരുപത്തഞ്ചോളം  സ്ഥാപങ്ങൾ പരിശോധിച്ചു.രണ്ടു ഹോട്ടലുകൾക്കും ഒരു ബേക്കറി ഉടമകൾക്കും നോട്ടീസ് നൽകി. ഏഴു ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽപഞ്ചായത്തിലെ വിവിധ ടൌൺ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു. ജെ.എച്ച്.ഐ മാരായ രഞ്ജിത്ത്.ടി , വിജയൻ. കെ സുഹാസിനി.കെ , നിമിഷ എം എം എന്നിവർ നേതൃത്വം നൽകി.

No comments