Breaking News

ഐ.എഫ്.എസ്.ഇ പദ്ധതിയിൽ കിനാനൂർ കരിന്തളത്ത് ഉറവിട മാലിന്യ സംസ്കരണ പദ്ധതി ഉൽഘാടനം ചെയ്തു


കരിന്തളം: മാലിന്യങ്ങൾ തെരുവോരങ്ങളിൽ എത്താതെ ഉറവിടങ്ങളിൽ സoസ്കരിക്കരിച്ചു മാലിന്യ രഹിത കേരളത്തിന് നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കിനാനൂർ കരിന്തളം പഞ്ചായത്ത് 13ആം വാർഡ് മെമ്പർ കെ.വി.ബാബു പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ പ്രാധാന്യം നൽകുന്ന മാലിന്യ സംസ്കാരണ പദ്ധതി നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തതോടെ ഏറ്റെടുക്കേണ്ടതുണ്ട്. 

നൂതന യൂറോപ്യൻ ഇനോക്കുലം ബാക്ടീരിയൽ ടെക്നോളജിയുമായി ജൈവമാലിന്യങ്ങളെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ഐ.എഫ്.എസ്. ഇ (ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്) നടപ്പാക്കുന്ന പദ്ധതിയുടെ കിനാനൂർ കരിന്തളം പഞ്ചായത്ത് തല ഉൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം


മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ പുറം തള്ളുന്ന ശീലത്തിനെതിരെ സാമൂഹ്യ അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. മാലിന്യ രഹിത കേരളത്തിനായി നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന്റെ പ്രവർത്തനത്തിൽ എന്റെ എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും  അദ്ദേഹംപറഞ്ഞു. 

IFSE താലൂക്ക് കോർഡിനേറ്റർ എം. കുഞ്ഞിരാമൻ അദ്ധ്യക്ഷത  വഹിച്ച ചടങ്ങിൽ ഐ.എഫ് എസ് ഇ ജില്ലാ കോർഡിനേറ്റർ സുരേഷ് ബാബു പദ്ധതിയെയും IFSEയെയും പറ്റി അവതരിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉമേശൻ ബേളൂർ, നമ്പിൻ സി (സിപിഐഎം) ഭാസ്കരൻ നായർ (സി.പി.ഐ), ബി.ജെ.പി കരിന്തളം പഞ്ചായത്ത് കമ്മിറ്റി അംഗം പി.നിഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.എം ജഗദീശൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഗ്രാമ സേവകൻ ജയചന്ദ്രൻ സ്വാഗതവും IFSEപഞ്ചായത്ത് കോർഡിനേറ്റർ പത്മനാഭൻ കെ.പി നന്ദിയും പറഞ്ഞു ഗ്രാമ സേവിക ശ്രീമതി ജയശ്രി പദ്ധതി സാങ്കേതികമായി സ്ഥാപിച്ച് സംസാരിച്ചു

No comments