Breaking News

ജൈവവള യൂണിറ്റ് പദ്ധതിക്ക് വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിൽ തുടക്കം


കുന്നുംകൈ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും വെസ്റ്റ്  എളേരി ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചെമ്മരംകയം ബി. പി. കെ. പി. മൈക്രോക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ജൈവവള യൂണിറ്റ് പദ്ധതിക്ക് വെസ്റ്റ് എളേരി പഞ്ചായത്തിൽ തുടക്കമായി. ജൈവ വളത്തിന്റെ നിർമ്മാണ ഉദ്ഘാടനം  കാക്കടവ്  ചെമ്മരംകയത്തു നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.സി.ഇസ്മായിൽ നിർവ്വഹിച്ചു. എസ്. എൽ. ആർ. പി. എം. ആർ. ശശീന്ദ്രന്റെ അധ്യക്ഷനായി. കൃഷിഓഫീസർ വി. വി. രാജീവൻ പദ്ധതി വിശദീകരിച്ചു. കാർഷിക വികസനസമിതിയംഗം  കെ. പി. നാരായണൻ, എൽ. ആർ. പി.  കെ. പി. ദാമോദരൻ ക്ലസ്റ്റർ സെക്രട്ടറി  കെ. സി. ലാലു   രജികുമാർ  തുടങ്ങിയവർ സംസാരിച്ചു. ചകിരിച്ചോർ ഉപയോഗിച്ച്  ഉൽപാദിപ്പിക്കുന്ന ജൈവവളം ക്ലസ്റ്റർ അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

No comments