കള്ളില്‍ മായം: കിനാനൂര്‍ റെയ്ഞ്ചില്‍ ആറ് കള്ള് ഷാപ്പുകള്‍ എക്‌സൈസ് പൂട്ടി സീല്‍ ചെയ്തു
ചോയ്യങ്കോട്: കള്ളില്‍ മായം കലര്‍ത്തി വില്‍പ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കിനാനൂര്‍ റെയ്ഞ്ചില്‍ ആറ് കള്ള് ഷാപ്പുകള്‍ എക്‌സൈസ് അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. ഉടമകള്‍ക്കെതിരെ കേസെടുത്തു.
ലൈസന്‍സി ഉടമയായ പെരിയങ്ങാനത്തെ ഇ.കെ.രഘുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവിടെനിന്നും ശേഖരിച്ച കള്ളില്‍ ഈഥേല്‍ ആല്‍ക്കഹോളിന്റെ അംശം അളവില്‍ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് കള്ളുഷാപ്പുകള്‍ പൂട്ടിച്ചത്. കള്ളില്‍ 8.1 ശതമാനം ഈഥേല്‍ ആല്‍ക്കഹോള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. എന്നാല്‍ ഇവിടെനിന്നും എക്‌സൈസ് ശേഖരിച്ച കള്ളിന്റെ സാമ്പിളില്‍ 10.3 ശതമാനം ഈഥേല്‍ ആല്‍ക്കഹോള്‍ അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. കള്ളിന് വീര്യം കൂട്ടാന്‍ വ്യാപകമായി സ്പിരിറ്റും മറ്റും ചേര്‍ക്കാറുണ്ട്. അങ്ങനെയാണ് ഈഥേല്‍ ആല്‍ക്കഹോളിന്റെ അളവ് വര്‍ദ്ധിക്കുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇത് കഴിച്ചാല്‍ മനുഷ്യരുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്നും എക്‌സൈസ് അധികൃതരും ആരോഗ്യ വകുപ്പും പറയുന്നു.
കിണാവൂര്‍ റെയ്ഞ്ചിലെ ആറ് ഷാപ്പുകളിലും ഏറെനാളായി ഇത്തരത്തില്‍ വ്യാജ കള്ളുകളാണ് വില്‍പ്പന നടത്തിവരുന്നത്. സ്പിരിറ്റും മറ്റ് രാസവസ്തുക്കളും ചേര്‍ത്ത് ഉണ്ടാക്കുന്ന കൃത്രിമ കള്ള് കഴിച്ചാല്‍ എളുപ്പത്തില്‍ ലഹരികിട്ടുമെന്നതിനാല്‍ ഇതിന്റെ ദൂഷ്യഫലങ്ങളറിയാതെ ആളുകള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കള്ളില്‍ ലഹരി കൂടിതതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ ചിലര്‍ എക്‌സൈസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവിടെനിന്നും സാമ്പിള്‍ ശേഖരിച്ചത്. ഇതിന്റെ പരിശോധനാഫലം വന്നതിന് പിന്നാലെയാണ് ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി കിനാനൂര്‍ ഗ്രൂപ്പ് പരിധിയിലെ ആറ് കള്ളുഷാപ്പുകളുടേയും ലൈസന്‍സ് റദ്ദ് ചെയ്തത്.
No comments