Breaking News

കോടോംബേളൂർ സി.ഡി.എസ് പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു


അട്ടേങ്ങാനം: കോടോം ബേളൂർ സി ഡി എസ് പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റു. ചെയർപേഴ്സൺ സി.ബിന്ദുവിന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ദിവാകരൻ സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് ചെയർപേഴ്സൺ പി.എൽ ഉഷക്ക് ചെയർപേഴ്സൺ ബിന്ദു സി സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ചെയർപേഴ്സൺ പി ശാന്തകുമാരി അധ്യക്ഷ ആയി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രീജ, വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ, മെമ്പർമാരായ നിഷ, ബിന്ദു, ഗോപി, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു

No comments