Breaking News

കോട്ടപ്പാറ സനാതന ആർട്സ് ആൻ്റ് സയൻസ് കോളേജ് റിപ്പബ്ലിക് ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് :  എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷത്തിന് ഭാഗമായി കോട്ടപ്പാറ സനാതന ആർട്സ് ആൻ്റ് സയൻസ് കോളേജ് ക്വിസ് മത്സരം സംഘടിപ്പിച്ചു.

പ്രൊ: വി.എൻ. മനോജ് പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ കെ.വി.കെ. റാം അദ്ധ്യക്ഷം വഹിച്ചു.

 പ്രൊ: വി.എൻ. മനോജ് ,അധ്യാപകരായ നീഖില ബാബു ,സുനിൽ ജോയ് ,അരുൺ ജി.നായർ ,ദിവ്യ ശിവൻ , ക്ലബ്ബ് സെക്രട്ടറി അപർണ പട്ടേൻ എന്നിവർ സംസാരിച്ചു. കോളേജിൽ   വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ എൻ .മിഥുന ,എം .രാഹുൽ ,എം .ആതിര, ആര്യ ദാമോധരൻ ,അപർണ പട്ടേൻ ,എ.നന്ദന, അർത്തന രാജൻ ,കെ.വി.അനുശ്രീ ,പി. സരിക ,സി.സൂര്യ എന്നിവരെ അനുമോദിച്ചു.

ജില്ലയിലെ 20 ഓളം സ്കൂളിൽ നിന്ന്  തെരഞ്ഞെടുക്കപ്പെട്ട 35 പ്ലസ് ടു വിദ്യാർത്ഥികളാണ് മൽസരത്തിൽ പങ്കെടുത്തത്.ഹോസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഫാത്തിമത്ത് സഹ് ല ഷെറിൻ ,സിന്ദ്ര എന്നിവർ ഒന്നാം സ്ഥാനം നേടി. ബല്ല ഹയർസെക്കൻഡറി സ്കൂളിലെ അനശ്വര ,ആര്യ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും ഉപഹാരം സമ്മാനിച്ചു.

No comments