Breaking News

ഐ എഫ് എസ് ഇ ഉറവിട മാലിന്യ സംസ്കരണ പദ്ധതി: കോടോം ബേളൂർ പഞ്ചായത്ത് തല ഉൽഘാടനം നടന്നു


അട്ടേങ്ങാനം: മാലിന്യങ്ങൾ തെരുവോരങ്ങളിൽ എത്താതെ ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ച് മാലിന്യ രഹിത കേരളത്തിന് നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്  കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ പ്രാധാന്യം നൽകുന്ന മാലിന്യ സംസ്കാരണ പദ്ധതി നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തതോടെ ഏറ്റെടുക്കേണ്ടതുണ്ട്.

നൂതന യൂറോപ്യൻ ഇനോക്കുലം ബാക്ടീരിയൽ ടെക്നോളജിയുമായി ജൈവമാലിന്യങ്ങളെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ഐ.എഫ്.എസ്. ഇ (ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്) നടപ്പാക്കുന്ന പദ്ധതിയുടെ കോടോം ബേളൂർപഞ്ചായത്ത് തല ഉൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.


മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ പുറം തള്ളുന്ന ശീലത്തിനെതിരെ സാമൂഹ്യ അവബോധം വളർത്തിയെടുക്കേണ്ടത്,അനിവാര്യമാണ്. മാലിന്യ രഹിത കേരളത്തിനായി നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും. അതിന്റെ പ്രവർത്തനത്തിൽ എന്റെ എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു.

IFSE ജില്ലാ കോർഡിനേറ്റർ സുരേഷ് ബാബു  അദ്ധ്യക്ഷത  വഹിച്ച ചടങ്ങിൽ ഐ.എഫ്. എസ്. ഇ .സോണൽ കോർഡിനേറ്റർ ജയ ചന്ദ്രൻ മുഖ്യ അതിഥിയായി പദ്ധതിയെയും IFSEയെയും പറ്റി വിശദീകരണ നടത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാലചന്ദ്രൻ  അടുക്കം,സി.പി.എം. ഏഴാംമൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ് സി, എണ്ണപ്പാറ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, റിട്ട. ഏ.ഇ ഒ ജയരാജൻ മാസ്റ്റർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോടോം ബേളൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ.ഹമീദ് ഹാജി കാലിച്ചാൻപാറ. അശോകൻ കുയ്യംങ്ങാട്ട് ബി ജെ പി കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ്, മൂന്നാം മൈൽ ഏകത സേവാ ട്രസ്റ്റ് പ്രസിഡണ്ട് പി. ബാബു അഞ്ചാം വയൽ, വ്യാപാരി വ്യവസായി എകോപന സമിതി അമ്പലത്തറ യൂണിറ്റ് ജോ.സെക്രട്ടറി കൃഷ്ണൻ കാനം  തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു IFSE താലൂക്ക് കോർഡിനേറ്റർ എം.കുഞ്ഞിരാമൻ സ്വാഗതവും IFSE കോടോം ബേളൂർപഞ്ചായത്ത് കോർഡിനേറ്റർ രാജൻ വട്ടക്കയം നന്ദിയും പറഞ്ഞു

No comments