Breaking News

ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കൊന്നക്കാട് ടൗൺ ശ്വാശ്വത പരിഹാരം കാണണമെന്ന് വൈറ്റ് ആർമി കൂട്ടായ്മ


 

കൊന്നക്കാട് : വാഹനപെരുപ്പവും, ബസുകളുടെ എണ്ണവും വർധിച്ചതോടെ പലപ്പോഴും കൊന്നക്കാട് ടൗണിൽ ഗതാഗത തടസം കൊണ്ട് വീർപ്പുമുട്ടുകയാണ്. ഈ സാഹചര്യത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് വൈറ്റ് ആർമി കൊന്നക്കാട് വാട്സാപ് കൂട്ടായ്മ. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് പഞ്ചായത്ത് അധികൃതരെ സമീപിക്കുമെന്നും കൂട്ടായ്മ അംഗങ്ങൾ ആയ രതീഷ് ഒന്നാമൻ, ഡാർലിൻ ജോർജ് കടവൻ, ഹരികുമാർ എന്നിവർ പറഞ്ഞു. കൂട്ടായ ചർച്ച കളിലൂടെ പരിഹാരം കാണണമെന്ന് വ്യാപാരി വ്യാസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ്‌ റോബിൻ അലീന പറഞ്ഞു.അതെ സമയം പഞ്ചായത്തും പോലീസും മുൻപ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ ഇപ്പോൾ ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാൻ സാധിക്കുമെന്ന് ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി വിനു തോട്ടോൻ അഭിപ്രായപ്പെട്ടു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് ഗതാഗത തടസത്തിന് കാരണമാകുന്നുവെന്ന് കൂട്ടായ്മ അംഗവും ടാക്സി ഡ്രൈവറുമായ സിജു കുട്ടൻ പറഞ്ഞു. ബാലകൃഷ്ണൻ പതിക്കാൽ, വിനോദ് പെർഫെക്ട്, ഗോപാലകൃഷ്ണൻ , സുബിത് ചെമ്പകശേരി, മുസ്തഫ പി പി എന്നിവർ സംസാരിച്ചു.

No comments