Breaking News

ജോലിക്കിടെ മരത്തിൽ നിന്നും വീണ് കിടപ്പിലായിട്ട് 5 മാസം വെള്ളരിക്കുണ്ട് ചെമ്പൻകുന്നിലെ കുഞ്ഞിക്കണ്ണന് വേണം ഉദാരമതികളുടെ സഹായഹസ്തം

വെള്ളരിക്കുണ്ട്: കുടുംബം പുലർത്തേണ്ട ഗൃഹനാഥൻ കിടപ്പിലായാൽ കുടുംബത്തിൻ്റെ ദുരിതം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. വെള്ളരിക്കുണ്ട് ചെമ്പൻകുന്നിലെ കെ.കെ കുഞ്ഞിക്കണ്ണൻ എന്ന മരംകയറ്റ തൊഴിലാളി ജോലിക്കിടെ ഉയരമുള്ള മരത്തിൽ നിന്നും താഴെ വീണ് നട്ടെല്ലിന് ഗുരുതര പരിക്ക് പറ്റി ചികിത്സയിൽ കഴിയുകയാണ്. പരിയാരത്തു നിന്നും സർജറി ഉൾപ്പടെയുള്ള ചികിത്സകൾക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന കുഞ്ഞിക്കണ്ണന് പരസഹായമോ ഊന്നുവടിയോ ഇല്ലാതെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു മാസത്തോളം ഫിസിയോ തെറാപ്പി ചെയ്തെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം തുടരാൻ സാധിച്ചില്ല. ഭാര്യയും മൂന്ന് മക്കളും ഉൾപ്പെടുന്ന കുടുംബത്തിൻ്റെ അത്താണിയായിരുന്ന കുഞ്ഞിക്കണ്ണൻ കിടപ്പിലായതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്.  വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയാതെ പകുതിയിൽ വച്ച് നിർത്തിയിരിക്കുകയാണ്. 

മരുന്നിനും മറ്റുമായി നല്ലൊരു തുക ഇതിനോടകം ചിലവായി കഴിഞ്ഞു. കുഞ്ഞിക്കണ്ണനെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സുമനസുകളുടെ സഹായം കൂടിയേ തീരൂ. കൂലി തൊഴിലാളിയായ ഈ സാധു മനുഷ്യൻ്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് നേരിട്ടോ താഴെ കാണുന്ന അക്കൗണ്ടിലേക്കോ പറ്റാവുന്ന രീതിയിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Union Bank

Vellarikkund Branch

A/c No: 520291022849683

IFSC: UBIN0917915

No comments