Breaking News

റാണിപുരത്തെ പ്ലാസ്റ്റിക് മുക്തമാക്കാൻ കോളിച്ചാൽ ലയൺസ് ക്ലബ് വേസ്റ്റ് ബിൻ നൽകി


പനത്തടി: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ പ്ലാസ്റ്റിക് മുക്തമാക്കാൻ റാണിപുരം വന സംരക്ഷണ സമിതിക്ക് കോളിച്ചാൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വേസ്റ്റ് ബിൻ കൈമാറി. ലയൺസ് ക്ലബ് കുടുംബ സംഗമത്തോടനുബന്ധിച്ച് റാണിപുരം റിസോർട്ടിൽ നടന്ന ചടങ്ങ് ചീഫ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി കെ.ഗോപി ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.കണ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടൈറ്റസ് തോമസ്, കെ.വി സുരേഷ് ബാബു, . സൂര്യനാരായണ ഭട്ട്, എ.പി ജയകുമാർ റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് നിർമ്മല മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. ഷാജി പൂവക്കുളം സ്വാഗതവും സെബാൻ കാരക്കുന്നേൽ നന്ദിയും പറഞ്ഞു.  കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ കലാ കായിക മൽസരങ്ങളും നടത്തി

No comments