എസ്കെഎസ്എസ്എഫ് കുന്നുംകൈ ക്ലസ്റ്റർ കൗൺസിൽ ക്യാമ്പ് സമാപിച്ചു
ഓട്ടപ്പടവ്: രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തിൽ SKSSF കുന്നുംകൈ ക്ലസ്റ്റർ കൗൺസിൽ ക്യാമ്പ് സംഘടിപ്പിച്ചു. എൻ.പി.എം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽബുഖാരി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഹാരിസ് ദാരിമി കാക്കടവ് കൗൺസിൽ യോഗം നിയന്ത്രിച്ചു. ക്ലസ്റ്റർ പ്രസിഡണ്ട് ബഷീർ ആറിലകണ്ടം അധ്യക്ഷത വഹിച്ചു. സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ, മേഖല പ്രസിഡണ്ട് ഷൗക്കത്ത് മാസ്റ്റർ, മേഖല ട്രഷറർ സുഹൈൽ പി.പി സി എന്നിവർ സംസാരിച്ചു.
ക്ലസ്റ്റർ ജനറൽ സെക്രട്ടറി മുഹമ്മദ് റാഹിൽ സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്റർ പ്രസിഡന്റ് ത്വൽഹത്ത് പെരുമ്പട്ട നന്ദിയും പറഞ്ഞു.
SKSSF കുന്നുംകൈ ക്ലസ്റ്റർ കമ്മിറ്റി 2022-24
പ്രസിഡണ്ട്: ത്വൽഹത്ത് പെരുമ്പട്ട
വൈസ് പ്രസിഡന്റ്: ഫളിലുറഹ്മാൻ കുന്നുംകൈ ഈസ്റ്റ്
ജനറൽ സെക്രട്ടറി: മുബശിർ പി മൗക്കോട്
വർക്കിങ് സെക്രട്ടറി: മുഹമ്മദ് റാഹിൽ പി
ട്രഷറർ: റിയാസ് ഫൈസി ഓട്ടപ്പടവ്
സബ് വിങ് സെക്രട്ടറിമാർ
ഇബാദ് : അബ്ദുൽ റഹ്മാൻ പെരുമ്പട്ട
വിഖായ : ഇസ്മായിൽ ഓട്ടപ്പടവ്
സഹചാരി : ബഷീർ കുന്നുംകൈ ഈസ്റ്റ്
ട്രെൻഡ് : ആസിഫലി ഓട്ടപ്പടവ്
സർഗലയം: ശബീർ കുന്നുംകൈ വെസ്റ്റ്
ത്വലബ: ഷംസീർ എൽ.കെ പെരുമ്പട്ട
No comments