Breaking News

കുന്നുംകൈയിൽ കുടിവെള്ള പൈപ്പ്ലൈൻ പൊട്ടി കുത്തിയൊലിച്ച വെള്ളത്തിൽ വീടിന്റെ പാർശ്വഭിത്തി തകർന്നു ഒഴിവായത് വൻ ദുരന്തം

കുന്നുംകൈ: മാങ്ങോട് ശുദ്ധജല പൈപ്പ് ലൈൻ പൊട്ടി സമീപത്തെ വീടിന്റെ പാർശ്വഭിത്തി തകർന്നു. കുന്നുംകൈ ടൗണിലെ അഞ്ചില്ലത്ത് നസീമയുടെ വീടിന്റെ സമീപത്തെ പാർശ്വഭിത്തിയാണ് വീടിന്റെ കാർപോർച്ചിന്റെ അരികിൽ വീണത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ്  വെള്ളവും കല്ലും മണ്ണും വീടിന്റെ മുറ്റത്ത് നിലം പതിച്ചത്. വീടിന്റെ പരിസരം മുഴുവനും ചളിയും വെള്ളക്കെട്ടും നിറഞ്ഞ നിലയിലാണ്. ഒരാഴ്ച മുമ്പ് ചെമ്പം കുന്ന് പരപ്പച്ചാൽ ഭാഗത്ത് കുടിവെള്ളം എത്തിക്കുന്നതിന് കുന്നും കൈ ടൗണിൽ പൈപ്പ് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നാണ് പൈപ്പ് പൊട്ടി വെള്ളം വ്യാപിച്ചത്. ഉടൻ തന്നെ വെള്ളത്തെ ഗതിമാറ്റി ഒഴുക്കിവിട്ടതിനാൽ കൂടുതൽ അപകടമുണ്ടായില്ല. വീടിന്റെ പരിസരത്ത് ചെറിയ കുട്ടികൾ കളിക്കാറുള്ള സ്ഥലത്താണ് പാർശ്വഭിത്തി തകർന്നു വീണത്. വീട്ടുകാർ ഉച്ച ഭക്ഷണ സമയത്ത് വീട്ടിനുള്ളിൽ ആയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഗുണനിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചാണ് പ്രവർത്തി നടത്തിയതെന്ന് നാട്ടുകാർ മുമ്പേ പരാതിപ്പെട്ടിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ മെമ്പർമാരായ കെ.കെ. തങ്കച്ചൻ, ശരീഫ് വാഴപ്പള്ളി, ചിറ്റാരിക്കൽ പോലീസ് എന്നിവർ സ്ഥലം സന്ദർശിച്ചു

No comments