Breaking News

നാളികേര സംഭരണം അടിയന്തരമായി ആരംഭിക്കണമെന്ന് വെള്ളരിക്കുണ്ടിൽ ചേർന്നു കേരള കർഷകയൂണിയൻ (എം) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു


വെള്ളരിക്കുണ്ട്: വിലത്തകർച്ച മൂലം ദുരിതത്തിലായ കർഷകരെ സഹായിക്കാൻ തേങ്ങാ സംഭരണം അടിയന്തരമായി ആരംഭിക്കണമെന്ന് കേരള കർഷകയൂണിയൻ (എം) കാസർഗോഡ്‌ ജില്ലാ കമ്മിറ്റി വെള്ളരിക്കുണ്ട് പാർട്ടി ഓഫീസിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡൻറ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ (എം) ജില്ല പ്രസിഡന്റ് ജോസ് കാക്കക്കൂടുങ്കൽ അധ്യക്ഷതവഹിച്ചു . ജോയി മൈക്കിൾ, ബിജു തുളിശ്ശേരി , കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സേവ്യർ കളരി മുറിയിൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ടോമിമണിയൻതോട്ടത്തിൽ മാത്യു പുള്ളോലിൽ , ലൂയിസ് തോമസ് പാലമറ്റം , വിൽസൺ മൂലയിൽ ,  ജോൺസൺ വട്ടപ്പാറ , ജോസ് മുണ്ട്പാലയിൽ, തോമസ് ഈപ്പൻ , ജോൺസൺ തുളിശ്ശേരി , ജേക്കബ് ജെ കാനാട്ട് , ജോയി പന്തപ്ലാക്കൽ , തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ജിജി ജോൺ സ്വാഗതവും ജോൺസൺ കൊട്ടുകാപ്പള്ളി നന്ദിയും പറഞ്ഞു

No comments