Breaking News

മൂന്നാം തരം​ഗം അതിവേ​ഗം; ലോക്ഡൗൺ സാധ്യതകൾ പരിശോധിക്കാൻ സംസ്ഥാനങ്ങൾ


ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,17,100 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന രോ​ഗികളുടെ പ്രതിദിന എണ്ണം എട്ട് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് പതിനായിരം കവിഞ്ഞത്. മൂന്നാം തരം​​ഗം അതിവേ​ഗമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. പത്ത് ദിവസത്തിനിടെ 35 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ഒമിക്രോൺ ആശങ്കയും വർധിക്കുകയാണ്.






ഇതുവരെ 3000 പേർക്കാണ് ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു കഴിഞ്ഞത്. 26 സംസ്ഥാനങ്ങളിൽ പുതിയ വകഭേദം സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. കേരളത്തിൽ കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതൽ പ്രതിദിന ഒമിക്രോൺ ബാധ സ്ഥീരീകരിച്ചത്. 50 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും പ്രതിദിന രോ​ഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത് അതീവ ​ഗൗരവത്തോടെയാണ് അധികൃതർ നോക്കികാണുന്നത്. ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 3.52 കോടി പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.




മൂന്നാം തരം​ഗം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ മെട്രോ ന​ഗരങ്ങളെയായിരിക്കും. ഡെൽഹിയും മുംബൈയും കാര്യങ്ങൾ അതീവ ​ഗൗരവത്തോടെയാണ് നോക്കികാണുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 36,265 പുതിയ കേസുകളാണ്. മുംബൈ നഗരത്തിൽ മാത്രം 20,181 കേസുകളും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ വാരന്ത്യ ലോക്ഡൗൺ, സമ്പൂർണ ലോക്ഡൗൺ എന്നിവ ഏർപ്പെടുത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനം അന്തിമമായിരിക്കും.






ഡെൽഹിയിലെ സ്ഥിതി​ഗതികളും ​ഗൗരവകരമാണ്. പ്രതിദിന രോഗികളുടെ എണ്ണം 15,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 15,097 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു, ഏഴ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിൽ രാജ്യത്തെ മൊത്തം കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്. മെട്രോ ന​ഗരങ്ങളിലെ ആശുപത്രികൾ നിറയുമെന്ന് നേരത്തെ വിദ​ഗദ്ധ നിർദേശം ലഭിച്ചിട്ടുണ്ട്. വാക്സിനേഷൻ അതിവേ​ഗത്തിലാക്കുകയെന്നത് മാത്രമാണ് മൂന്നാം തംര​​ഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർ​ഗം.




കേരളത്തിലും കൊവി‍ഡ് രോ​ഗികൾ വർധിക്കുന്നുകേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 4649 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂർ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂർ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസർഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,383 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,03,011 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2372 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 209 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 25,157 കൊവിഡ് കേസുകളിൽ, 8.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 204 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49116 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 233 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2180 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 741, കൊല്ലം 18, പത്തനംതിട്ട 101, ആലപ്പുഴ 78, കോട്ടയം 182, ഇടുക്കി 70, എറണാകുളം 301, തൃശൂർ 82, പാലക്കാട് 50, മലപ്പുറം 97, കോഴിക്കോട് 222, വയനാട് 29, കണ്ണൂർ 178, കാസർഗോഡ് 31 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,93,093 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

No comments