Breaking News

മാലോത്ത് നിർത്തിയിട്ട പിക്കപ്പ് വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട്: മാലോത്ത് നിർത്തിയിട്ടിരുന്ന KL14 U 4283 പിക്കപ്പ് വാഹനത്തിൽ കയറി ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന പത്തായിരം രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയായ മാലോത്തെ അഭിജിത്ത് വിൻസൻ്റിനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എസ്. ഐ വിജയകുമാർ എം.പി, സീനിയർ പൊലീസ് ഓഫീസർ നൗഷാദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

No comments