Breaking News

പൂടംകല്ല് മുതൽ പാണത്തൂർ വരെയുള്ള മെക്കാടം ടാറിംങ് വൈകുന്നു: ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി


പനത്തടി: ഹോസ്ദുർഗ് സംസ്ഥാന പാതയിലെ പൂടംകല്ല് മുതൽ പാണത്തൂർ വരെയുള്ള മെക്കാടം ടാറിങ് വൈകുന്നതിൽ പ്രധിഷേധിച്ചു ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക്‌ കമ്മിറ്റി കാഞ്ഞങ്ങാട് KRFB ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പ്രതിഷേധ സമരം സി പി ഐ എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ്  കൃഷ്ണൻ ഉത്ഘാടനം ചെയ്തു. DYFI ജില്ലാ ജോയിന്റ് സെക്രട്ടറിഷാലു മാത്യു, ജില്ലാ കമ്മിറ്റി അംഗം  പ്രിയേഷ് കാഞ്ഞങ്ങാട്, ഏരിയ കമ്മിറ്റി അംഗം  മോഹൻകുമാർ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി  സുരേഷ് വയമ്പ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ്‌ സുരേഷ് പനത്തടി അധ്യക്ഷനായി

No comments