Breaking News

മഞ്ചേശ്വരം തലപ്പാടി ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ കാസറഗോഡ് വിജിലൻസിൻ്റെ മിന്നൽ പരിശോധന: കണക്കിൽ പെടാത്ത പണം കണ്ടെടുത്തു


കാസർകോട്: മഞ്ചേശ്വരം തലപ്പാടി ആർടി ഒ ചെക്ക് പോസ്റ്റിൽ കാസറഗോഡ് വിജിലൻസ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത  2000 രൂപയും ഏജന്റിന്റെ കൈവശത്ത് നിന്ന് 16280 രൂപയും പിടിച്ചെടുത്തു. തൊട്ടടുത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഏജന്റുമാരെ വെച്ച് പണം പിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഏജന്റ്മാരെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ താമസിപ്പിച്ചാണ് പിരിവ് നടത്തുന്നത്.കഴിഞ്ഞ വർഷം ജൂലായിൽ നടത്തിയ പരിശോധനയിൽ എജന്റ് മാർക്കെതിരെ കർശന നടപടിയെടുത്തതിന് ശേഷമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഏജന്റ്മാരെ നിർത്തിയിട്ടുള്ളത്. പരിശോധനയിൽ ഹാർബർ എഞ്ചിനിയറിംഗ് വകപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റ് കെ പി പ്രേംജിത്  എ എസ് ഐ മാരായ രാധാകൃഷ്ണൻ കെ, മധുസൂദനൻ വി.എം, സുഭാഷ് ചന്ദ്രൻ വി.ടി, എസ് സി പി ഒ മാരായ രാജീവൻ വി ,  രതീഷ് കെ.വി എന്നിവരുമുണ്ടായിരുന്നു.

No comments