Breaking News

പൊലീസുകാരന്റെ വീടിന് നേരെ 'മിന്നൽ മുരളി' ആക്രമണം; തിണ്ണയിൽ മലവിസർജനവും


പുതുവത്സര തലേന്ന് കോട്ടയത്ത് 'മിന്നല്‍ മുരളി' ആക്രമണം. ചെപ്പന്നൂര്‍ ഭാഗത്തെ ആളില്ലാത്ത വീടിനു നേരെയാണ് ആക്രമണം. വീട് ആക്രമിച്ച സംഘം ഭിത്തിയില്‍ മിന്നല്‍ മുരളി എന്നെഴുതിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെയാണ് ആക്രമണം. അക്രമികള്‍ വീടിന്റെ ജനല്‍ചില്ലുകളും കതകും അടിച്ചുതകര്‍ത്തു. തിണ്ണയില്‍ മലവിസര്‍ജനം നടത്തുകയും ശുചിമുറി അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പുതുവര്‍ഷതലേന്ന് ഈ ഭാഗത്ത് പട്രോളിങ് നടത്തിയപ്പോള്‍ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പര്‍ കുറിച്ചെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാജി പറഞ്ഞു.

No comments