Breaking News

നെഹ്രു കോളേജ് മുൻ പ്രിൻസിപ്പൽ സി.കെ നാരായണൻ അന്തരിച്ചു


കാഞ്ഞങ്ങാട് നെഹ്രു കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സി.കെ നാരായണന്‍ (86) അന്തരിച്ചു. കണ്ണൂര്‍ സ്വദേശിയും മികച്ച ഇംഗ്ലീഷ് അദ്ധ്യാപകനുമായ ഇദ്ദേഹം 1972-ലാണ് നെഹ്രു കോളേജില്‍ പ്രൊഫസറായി എത്തിയത്. തുടര്‍ന്ന് 1976 മുതല്‍ 1990 വരെ പ്രിന്‍സിപ്പല്‍ പദവി അലങ്കരിച്ചു. ഇക്കാലയളവിലാണ് അക്കാദമിക രംഗത്തും കലാകായിക രംഗത്തും വളരെയേറെ മുന്നേറി കാഞ്ഞങ്ങാട് നെഹ്രു കോളേജ് കേരളത്തിലെ തലയെടുപ്പുള്ള കോളേജുകളിലൊന്നായി മാറിയത്.

No comments