Breaking News

ബേബി ജോണിൻ്റെ പതിനാലാം ചരമവാർഷിക ദിനത്തിൽ പുന്നക്കുന്ന് അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവുമായി ആർഎസ്പി വെള്ളരിക്കുണ്ട് ലോക്കൽ കമ്മിറ്റി

 



വെള്ളരിക്കുണ്ട്: ബേബി ജോണിൻ്റെ പതിനാലാം ചരമവാർഷിക ദിനത്തിൽ ആർഎസ്പി വെള്ളരിക്കുണ്ട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പുന്നക്കുന്നിലെ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം നിർവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ആർഎസ്പി കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വിജയൻ ബിരിക്കുളം, കെ എ സാലു മാത്യു കളത്തൂർ സജി കല്ലൻതാനം, കെ.എ ജോസഫ് എന്നിവർ സംസാരിച്ചു

No comments