Breaking News

തൊഴിൽ ചെയ്യുന്നതിനോടൊപ്പം സാമൂഹ്യ പ്രതിബദ്ധത മറക്കരുതെന്ന് ഇ.ചന്ദ്രശേഖരൻ എം എൽ എ പടന്നക്കാട് നെഹ്‌റു കോളജിൽ നിയുക്തി തൊഴിൽമേള എംഎൽഎ ഉദ്ഘാടനം ചെയ്തു


തൊഴിൽ മേഖലയിലെത്തിയാൽ സമൂഹത്തോടുള്ള പ്രതിബദ്ധത ആരും മറക്കരുതെന്ന് ഇ. ചന്ദ്രശേഖരൻ എം എൽ എ . കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാസർകോട് എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് സംഘടിപ്പിച്ച നിയുക്തി - മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ തൊഴിലന്വേഷകന്റെയും സർഗ ശേഷിയും വൈദഗ്ധ്യവും നാടിനു വേണ്ടി സമർപ്പിക്കാനുള്ള വഴികളാണ്  ഓരോ തൊഴിൽ മേളയും തുറന്നിടുന്നതെന്നും എം എൽ എ പറഞ്ഞു. 


കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർ പേഴ്സൺ കെ.വി സുജാത ചടങ്ങിൽ അധ്യക്ഷയായി. നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.വി മുരളി ആമുഖ പ്രഭാഷണം നടത്തി. ഹൊസ്ദുർഗ് എംപ്ലോയ്മെന്റ് ഓഫീസർ പി.ടി ജയപ്രകാശ്, കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ വി.വി ശോഭ , നെഹ്റു കോളേജ് സെക്രട്ടറി കെ.രാമനാഥ് , IQAC കോർഡിനേറ്റർ ഡോ. ടി.ദിനേശ്, CCIG കോർഡിനേറ്റർ വി.വിജയകുമാർ , NSS പ്രോഗ്രാം ഓഫീസർ ബിജു എൻ സി  തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ഡി വി എംപ്ലോയ്മെന്റ് ഓഫീസർ (പി & ഇ)  എം.ആർ രവികുമാർ സ്വാഗതവും കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ധനലക്ഷ്മി അമ്മ ടി നന്ദിയും പറഞ്ഞു.


ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് തൊഴിൽമേള സന്ദർശിച്ച് വിദ്യാർത്ഥികളുമായി  സംവദിച്ചു.


മെഗാ തൊഴില്‍മേളയിൽ 60 തൊഴിൽ ദായകരിൽ നിന്ന് വിവിധ തസ്തികകളിലായി 3432 ഒഴിവുകളാണ് തൊഴിലന്വേഷകരെ കാത്തിരിക്കുന്നത്. എസ്. എസ്. എല്‍. സി. , പ്ലസ് ടു , ഡിഗ്രീ , പിജി , ഡിപ്ലോമ , എഞ്ചിനീയറിംഗ്, നഴ്‌സിങ് തുടങ്ങിയ  നിരവധി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതാണ് മേള. ഐ ടി , ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ടെക്‌നിക്കല്‍ , മാനേജ്മെന്റ്, സെയില്‍സ് , മാര്‍ക്കറ്റിംഗ് , ഓഫീസ് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള 50 ഇല്‍ പരം തൊഴില്‍ദായകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്..

No comments