Breaking News

ടെമ്പോ വാൻ തട്ടി ഗുരുതരമായി പരിക്കേറ്റ പരപ്പ ബാനത്തെ ഒമ്പത് വയസുകാരൻ മരിച്ചു


പരപ്പ: ടെമ്പോ വാൻ തട്ടി ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരൻ മരിച്ചു. പരപ്പ, ബാനം കാടൻമൂല കോളനിയിലെ നാരായണന്റെ മകൻ സഞ്ജയവ് ആണ് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.

ജിഎച്ച്എസ് ബാനം സ്കൂളിലെ വിദ്യാർത്ഥിയാണ്.

ചൊവ്വാഴ്ച്ച രാവിലെ ബാനത്ത് വെച്ചാണ് അപകടം ഉണ്ടായത്. കെ.എൽ 19 J 0330 എന്ന വാൻ ആണ് കുട്ടിയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ സഞ്ജയവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെടുകയായിരുന്നു. അമ്മ ചാന്ദിനി. സഹോദരങ്ങൾ സാന്ദ്ര, സഞ്ജീവ്.




No comments