Breaking News

കുന്നുംകൈ പാലം- മണ്ഡപം- ചിറ്റാരിക്കാൽ റോഡിന് ശാപമോക്ഷമാകുന്നു എം.രാജഗോപാലൻ എം.എൽ.എ വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം

ഭീമനടി: കുന്നുംകൈ പാലം- മണ്ഡപം- ചിറ്റാരിക്കാൽ റോഡ് പണിയിലെ അപാകത പരിഹരിച്ച് നിർമാണം ഉടൻ പൂർത്തിയാക്കാൻ തീരുമാനം. എം രാജഗോപാലൻ എംഎൽഎ ഭീമനടി പിഡബ്ല്യുഡി ഓഫീസിൽ വിളിച്ചുചേർത്ത പൊതുമരാമത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. കുന്നുംകൈ ടൗണിനോട് ചേർന്നഭാഗത്ത് റോഡിന്റെ സ്ഥലം പൂർണമായും ടാറിങ്ങ് ചെയ്ത് സൗകര്യം ഒരുക്കും. എസ്റ്റിമേറ്റിൽ പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഓടകൾ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. അശാസ്ത്രീയ നിർമ്മാണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് പണി തടഞ്ഞിരുന്നു. ഈ വിഷയങ്ങളിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് സിപിഐഏം കുന്നുംകൈ ലോക്കൽ കമ്മറ്റി ഭീമനടി പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് എംഎൽഎ അടിയന്തിര യോഗം വിളിച്ചത്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ്കുമാർ, അസിസ്റ്റന്റ് എൻജിനീയർ സി രഞ്ജിനി, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, പഞ്ചായത്തംഗം ഇ ടി ജോസ്, സിപിഐഎം ലോക്കൽ സെക്രട്ടറി യു കരുണാകരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു

No comments