പോക്‌സോ കേസിൽ അച്ഛൻ അറസ്റ്റിലായി; മനം നൊന്ത് മകൻ തൂങ്ങിമരിച്ചു
കോട്ടയം: അച്ഛനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം വെള്ളൂര്‍ സ്വദേശിയായ അഖില്‍ ഓമനക്കുട്ടനെയാണ് (25) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തിന്റെ മനോവിഷമത്തിലാണ് അഖില്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
പാമ്പാടിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഖില്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments