Breaking News

പ്രവാസി സംരംഭകര്‍ക്ക് മലബാറില്‍ നോര്‍ക്ക പരിശീലന ക്യാമ്പ്


പുതിയതായി സംരംഭകത്വം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും  വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്കുമായി   നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 24ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.  ജനുവരി 15 വരെ നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770534 എന്ന നമ്പരിലോ  nbfc.coordinator@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം

No comments