എൽ.ജെ.ഡി നേതാവും പ്രമുഖ സോഷ്യലിസ്റ്റും കാഞ്ഞങ്ങാടിൻ്റെ കലാസാംസ്ക്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പി.പി സുന്ദരൻ അരയി അന്തരിച്ചു
കാഞ്ഞങ്ങാട്: എൽ ജെ.ഡി നേതാവും പ്രമുഖ സോഷ്യലിസ്റ്റും പാർട്ടിയുടെ മുൻ ജില്ല സെക്രട്ടറിയുമായിരുന്ന അരയിയിലെ പി.പി സുന്ദരൻ അന്തരിച്ചു. അരയി വാഹിനി കലാനിലയം, സെക്രട്ടറി, ജയ്ഹിന്ദ് വായനശാല, മുൻ സെക്രട്ടറിയും, അതുല്യ കലാകാരനും നാടക നടനും എഴുത്ത്കാരനും രാഷ്ടീയ കലസാമൂഹ്യ സംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന പി.പി.എസ് എന്ന പി പി സുന്ദരൻ അരങ്ങൊഴിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭാര്യ ഉഷാകുമാരി , മക്കൾ, സന്തോഷ് പി.പി. സന്ധ്യ പി.പി. മരുമക്കൾ രാജീവൻ പുതുക്കൈ, സഹോദരങ്ങൾ പി.പി. കൊട്ടൻ .അരയി പി.പി.രാജു .അരയി (ജില്ല വൈ: പ്രസിഡണ്ട് ജനതാദൾ എസ്സ്) ശിങ്കാരി (വെള്ളിക്കോത്ത്) പരേതരായ .പി.പി. അമ്പാടി, പി.പി. സുന്ദരി ,
No comments