Breaking News

ചുമട്ടുതൊഴിൽ മേഖലയിൽ 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന വെള്ളരിക്കുണ്ടിലെ ഏ.ടി തോമസിന്(അപ്പച്ചൻ) സഹപ്രവർത്തകരുടെ ഊഷ്മളമായ യാത്രയയപ്പ്



വെള്ളരിക്കുണ്ട്: ചുമട്ടുതൊഴിലാളിയായി വെള്ളരിക്കുണ്ട് ടൗണിൽ 37 വർഷത്തെ  സേവനത്തിന് ശേഷം വിരമിക്കുന്ന വെള്ളരിക്കുണ്ടിലെ ഏ.ടി തോമസ് എന്ന അപ്പച്ചന് സഹപ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പ് നൽകി. വെള്ളരിക്കുണ്ട് സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ നേതൃത്വത്തിൽ മിൽമാ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് അപ്പച്ചനെ പൊന്നാട അണിയിച്ച് ആദരിച്ച ശേഷം  അധ്യക്ഷത വഹിച്ച് സംസാരിച്ചു. ചുമട്ടുതൊഴിലാളി യൂണിയൻ സി ഐ ടി യു വെള്ളരിക്കുണ്ട് യൂണിറ്റ് സെക്രട്ടറി ടി.എൻ ഗിരീഷ് സ്വാഗതം പറഞ്ഞു. വി.എം സ്റ്റെനി,ജിമ്മി ഇടപ്പാടിയിൽ, ടി.വി കുഞ്ഞിരാമൻ, എം.എൻ രാജൻ, ടി.പി തങ്കച്ചൻ, സുമേഷ്, താഷ്മർ, തോമസ് ചെറിയാൻ, പി.വി രാമചന്ദ്രൻ, ജേക്കബ് ചാക്കോ, ശ്രീജേഷ്, ഷിനോജ്, ഷാജി മടപ്പള്ളി, അബ്ദുൾ ബഷീർ തുടങ്ങിയവർ സംസാരിച്ചു.   എ.ടി തോമസ് മറുപടി പ്രസംഗം നടത്തി. കെ.വി ജോർജ് നന്ദി പറഞ്ഞു. 

ചുമട്ടുതൊഴിലാളി വെൽഫയർ ബോർഡ്, ചുമട്ടുതൊഴിലാളി യൂണിയൻ സി ഐ ടി യു, ചുമട്ടുതൊഴിലാളി യൂണിയൻ ഐ എൻ ടി യു സി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, ടിമ്പർ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ഉപഹാര സമർപ്പണം നടത്തി. കൂടാതെ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾക്ക് വേണ്ടി, ഗിരീഷ് ടി.എൻ, ബേബി, ടി വി കുഞ്ഞിരാമൻ, ജോഷി എബ്രഹാം തുടങ്ങിയവർ തോമസിനെ പൊന്നാട അണിയിച്ചു. സ്നേഹവിരുന്നിന് ശേഷം ചടങ്ങ് അവസാനിച്ചു.

No comments