Breaking News

തായന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ തളിപ്പറമ്പിൽ നിന്നും പോലീസ് കണ്ടെത്തി


കാഞ്ഞങ്ങാട്: കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയായ പതിനാറുകാരനെ പോലീസ് തളിപ്പറമ്പിൽ കണ്ടെത്തി. തായന്നൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് കാണാതായത്. സ്കൂൾ ബാഗുമായി വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥി വൈകീട്ട് ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ  തുടർന്ന് ബന്ധുക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സ്കൂളിൽ എത്തിയിട്ടില്ലെന്ന് മനസിലായത്. തുടർന്ന് അമ്പലത്തറ പോലീസിനെ വിവരം അറിയിച്ചു. കുട്ടി മൊബൈൽഫോൺ കൊണ്ടുപോയിട്ടുണ്ടെന്ന് മനസ്സിലായതോടെ സൈബർസെൽ മുഖേന പരിശോധന നടത്തിയപ്പോഴാണ് തളിപ്പറമ്പ് ഭാഗത്തുള്ളതായി സൂചന ലഭിച്ചത്. പിന്നീട് അമ്പലത്തറ പോലീസ് തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.സ്കൂളിൽ പോകാൻ താൽപ്പര്യമില്ലാത്തതിനാൽ പറശ്ശിനിക്കടവിലേക്ക് പോയതാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

No comments