കുടിവെള്ള ക്ഷാമം പരിഹരിക്കണം, റോഡ് നിർമ്മാണങ്ങൾ പൂർത്തീകരിക്കണം വികസന പ്രശ്നങ്ങൾ ചർച്ചചെയ്ത് വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിലെ കുടി വെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകളിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും ഇഴഞ്ഞു നീങ്ങുന്ന റോഡുകളുടെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കാൻ അവശ്യമായ നടപടികൾ കൈകൊള്ളണമെന്നും വെള്ളരിക്കുണ്ട് താലൂക് വികസന സമിതിയോഗത്തിൽ ആവശ്യം.
കുടിവെള്ളവിതരണ പദ്ധതിയുടെ പേരിൽ കോടി കണക്കിന് രൂപയുടെ നിർമ്മാണ ജോലികൾ നടന്നു വരുന്നുണ്ടെങ്കിലും ഇതുവരെ അത് ഒരിടത്തും പൂർത്തീകരിച്ചതായി കാണുന്നില്ല.
കുടിവെള്ളക്ഷാമവും അതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ചർച്ചചെയ്യാൻ അടിയന്തിര മായും കളക്ടറുടെ സാന്നിധ്യത്തിൽ താലൂക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേർക്കണം.
താലൂക് പരിധിയിൽ ഇഴഞ്ഞു നീങ്ങുന്ന റോഡ് നിർമ്മാണങ്ങൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. റോഡ് നിർമ്മാണം നടക്കുന്നതിനാൽ പലസ്ഥലങ്ങളിലും കാൽനട യാത്രപോലും ദുഷ്ക്കരമായിരിക്കുകയാണ്.
റോഡരികിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും മരം മുറിച്ചു മാറ്റാനായി വനം വകുപ്പ് മരങ്ങൾക്ക് അനാവശ്യ വിലയുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നത് അവസാനിപ്പിക്കണ മെന്നും. പഞ്ചായത്ത് പരിധിയിൽ വരുന്ന സ്ഥലങ്ങളിലെ മരം മുറിക്കാൻ പഞ്ചായത്തുകൾക്ക് തന്നെ അനുവാദം നൽകണമെന്നും, മുറിച്ച ശേഷം ലേലനടപടികൾക്കായുള്ള നിർദ്ദേശം നൽകണമെന്നും അവശ്യമുയർന്നു.
കാട്ടുപന്നി ആക്രമണം മൂലം മരിച്ച കർഷകർക്ക് ചികിത്സയ്ക്കായി ചിലവായ മുഴുവൻ തുകയും വനം വകുപ്പ് നൽകാൻ ആവശ്യമായ നടപടികൾ ഉണ്ടാകണം.
താലൂക് പരിധിയിലെ റോഡുകളിൽ അപകടാ വസ്ഥയിൽ നിലനിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റാൻ കെ. എസ്. ഇ. ബി. തയ്യാറാകണമെന്നും ആവശ്യമുണ്ടായി.
യോഗത്തിൽ ഇ. ചന്ദ്രശേഖരൻ എം. എൽ. എ. അധ്യക്ഷതവഹിച്ചു.
പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ്മാരായ രാജു കട്ടക്കയം,ടി.കെ രവി, ജെയിംസ് പന്തമാക്കൽ, ഗിരിജ മോഹനൻ, പ്രസന്ന പ്രസാദ്, ശ്രീജ പി,
ഡെപ്യൂട്ടി കളക്റ്റർ സൂര്യ നരായണൻ, വെള്ളരിക്കുണ്ട് തഹസിൽ ദാർ പി.വി മുരളി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽപങ്കെടുത്തു.
No comments