വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും
വെള്ളരിക്കുണ്ട്: ഇന്ന് ജനു.4 ന് വെള്ളരിക്കുണ്ട് ബോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ 15 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ നൽകുന്നതാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
10 മണിക്ക് വാക്സിനേഷൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. കുട്ടികൾക്ക് കോവാക്സിൻ ആണ് നൽകുന്നത്.
കേരളാ സർക്കാർ മാർഗ നിർദേശപ്രകാരം അധ്യാപകരും പി.ടി.എ യും കുട്ടികളെ വെള്ളരിക്കുണ്ട് ആശുപത്രിയിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നു. നാളെ പരമാവധി 200 പേർക്കാണ് കൊടുക്കാൻ സാധിക്കുക.
No comments